വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനു തുടക്കം
1601972
Wednesday, October 22, 2025 11:40 PM IST
വാഴൂർ: യുവജനങ്ങളിൽ സാഹോദര്യവും സഹകരണവും സഹവർത്തിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദേശാനുസരണം നടത്തുന്ന വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, ബി. രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, മിനി സേതുനാഥ്, സെക്രട്ടറി എം. ബീമ, ഡോ. അനീഷ് വർക്കി, ജിഇഒ വി.എ. സിയാദ് എന്നിവർ പ്രസംഗിച്ചു.
ഇന്നലെ രചനാ മത്സരങ്ങളും ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളും നടത്തി. നാളെ രാവിലെ ഒന്പതുമുതൽ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ മൈലാടി ഐറാസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. 25നു രാവിലെ പത്തുമുതൽ മണിമല കർദിനാൾ പടിയറ സ്കൂൾ ഗ്രൗണ്ടിൽ വടംവലി മത്സരവും കൊടുങ്ങൂർ പഞ്ചായത്ത് ഹാളിൽ കലാമത്സരവും നടക്കും. 28നു രാവിലെ 9.30ന് പൊൻകുന്നം ടൗൺ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും ഒന്പതു മുതൽ കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിൽ അത്ലറ്റിക് മത്സരങ്ങളും നടക്കും.
29ന് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും.