എസ്എംവൈഎം കൂട്ടിക്കൽ ഫൊറോന യുവജനസംഗമം
1601971
Wednesday, October 22, 2025 11:40 PM IST
കൂട്ടിക്കൽ: എസ്എംവൈഎം കൂട്ടിക്കൽ ഫൊറോനയുടെ യുവജന ദിനാഘോഷവും യുവജനസംഗമവും കാവാലി സെന്റ് മേരീസ് പള്ളിയിൽ നടത്തി. കൂട്ടിക്കൽ ഫൊറോന വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജെന്റോ മാത്യു പതാക ഉയർത്തി. എസ്എംവൈഎം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി മുഖ്യാതിഥിയായിരുന്നു.
ഫൊറോന ഡയറക്ടർ ഫാ. ഓസ്റ്റിൻ മേച്ചേരിൽ, കാവാലി പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ, മലയിഞ്ചിപ്പാറ പള്ളി വികാരി ഫാ. തോമസ് ഓലിക്കൽപുത്തൻപുരയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ഷെർലോൺ, ഫൊറോന വൈസ് പ്രസിഡന്റ് ഷെറിൻ, രൂപത വൈസ് പ്രസിഡന്റ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം യുവജനങ്ങൾക്കായി വിവിധ ക്ലാസുകളും നടത്തി. കൂട്ടിക്കൽ ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.