പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് പൂട്ടിയിട്ട് മാസങ്ങള്‍: മാര്‍ക്കറ്റിലെ കടമുറികള്‍ നാശോന്മുഖം
1576580
Thursday, July 17, 2025 7:19 AM IST
ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് പൂട്ടിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ബസ് സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളടക്കം യാത്രക്കാര്‍ ദുരിതത്തിലാണ്.
അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും അനിശ്ചിതമായി നീളുകയാണ്. ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലും സൗകര്യങ്ങള്‍ ദുര്‍ല്ലഭമാണ്. മുനിസിപ്പല്‍ റസ്റ്റ്ഹൗസ് പൊളിച്ചുനീക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.
37 വാര്‍ഡുകളിലായി നൂറുകണക്കിന് വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല. ഒരുകോടിയോളം രൂപ മുടക്കി ഫാത്തിമാപുരത്ത് നിര്‍മിച്ച ക്രിമിറ്റോറിയം ഉപയോഗയോഗ്യമല്ല. ഒന്നരക്കോടി രൂപ മുടക്കി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച ഇഎംഎസ് ഹാള്‍ നാശോന്മുഖമാണ്.
ചങ്ങനാശേരി മാര്‍ക്കറ്റിലെ നഗരസഭവക കടമുറികള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇത് സംരക്ഷിക്കാന്‍ നടപടിയില്ല. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല.
നഗരത്തിലെ നിരവധി റോഡുകള്‍ തകര്‍ന്നടിഞ്ഞ് സഞ്ചാരം ദുരിതമായ അവസ്ഥയിലാണ്. നഗരത്തില്‍ തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനു കാര്യക്ഷമമായ നടപടികളില്ല.
നഗരസഭയുടെ അധീനതയിലുള്ള കടമുറികള്‍ ലേലംകൊണ്ടവര്‍ മറിച്ചുവിറ്റ് ലാഭം നേടുന്നതിലും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഈ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.