എംടി കൃതികളുടെ പുനർവായന നടത്തി
1576132
Wednesday, July 16, 2025 2:39 AM IST
തലയോലപ്പറമ്പ്: എം.ടി. വാസുദേവൻ നായരുടെ 92-ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം, എം.ടി. ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എം.ടി. കൃതികളുടെ പുനർവായന നടത്തി. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോന്റെ അധ്യക്ഷതയിൽ നടന്ന യോഗം ലിറ്റററി ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ എം.എസ്. ഇന്ദു, ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, ഡി. കുമാരികരുണാകരൻ, എം.ജെ. ജോർജ്, തുളസി മധുസുദനൻനായർ, അഞ്ജലി വി. നായർ, കെ.പി. ആരതി എന്നിവർ എം.ടി. കൃതികളുടെ പുനർവായന നടത്തി.