മൃഗസംരക്ഷണവകുപ്പ് ജില്ലാ മൊബൈൽ സർജറി യൂണിറ്റ് വാഴൂരിൽ
1576312
Thursday, July 17, 2025 12:02 AM IST
വാഴൂർ: മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലാ മൊബൈൽ സർജറി യൂണിറ്റിന്റെ ഉപകേന്ദ്രം വാഴൂർ മൃഗാശുപത്രിയിൽ ആരംഭിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. വി. സുജ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, വി.പി. റെജി, ജിജി നടുവത്താനിയിൽ, നിഷ രാജേഷ് എന്നിവർ പ്രസംഗിച്ചു.
വളർത്തുമൃഗങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1962ൽ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ സേവനം ഉപയോഗിക്കാം. വന്ധ്യംകരണ ശാസ്ത്രക്രിയകൾക്ക് നായ്ക്കൾക്ക് 2500 രൂപയും പൂച്ചകൾക്ക് 1500 രൂപയും വീതമാണ് ഈടാക്കുന്നത്. മറ്റു മൃഗങ്ങൾക്കുള്ള ശാസ്ത്രക്രിയ സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കി ചെയ്തു നൽകും. കന്നുകാലികൾക്കുള്ള ശസ്ത്രക്രിയകൾ ആവശ്യമുള്ളപക്ഷം കർഷകഭവനത്തിലെത്തി ചെയ്തു നൽകും.