"ലഹരിക്കെതിരേ ഞാനും' പദ്ധതിയുമായി മണിമല സെന്റ് ജോർജ് ഹൈസ്കൂൾ
1576314
Thursday, July 17, 2025 12:02 AM IST
മണിമല: ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിലെ മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനം "ലഹരിക്കെതിരേ ഞാനും' ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. വർഗീസ് ചിറയിൽ, ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, ഡോ. ബിനു കണ്ണന്താനം, പ്രഫ. ഗംഗാദത്തൻ നായർ, പിടിഎ പ്രസിഡന്റ് കെ.എ. ബിനോയ്, റെഡ്ക്രോസ് ടീച്ചേഴ്സ് കൗൺസിലർ ദിവ്യമോൾ വർഗീസ്, അനീഷ് കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളും അധ്യാപകരും ലഹരിക്കെതിരേ ഒപ്പ് രേഖപ്പെടുത്തി.