ലഹരിവിരുദ്ധ ചങ്ങലയും പൊതുസമ്മേളനവും നാളെ
1576133
Wednesday, July 16, 2025 2:39 AM IST
ചങ്ങനാശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ചങ്ങനാശേരി ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ സെമിനാറും നാളെ രാവിലെ ഒമ്പതിന് നടക്കും. നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന് റാലി ഫ്ളാഗ് ഓഫ് ചെയ്യും. നൂറുകണക്കിന് സ്കൗട്ട് ഗൈഡ് അംഗങ്ങള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും.
തുടര്‍ന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എഇഒ കെ.എ. സുനിത അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ രാജേഷ് "യുവജനങ്ങളിലെ ലഹരി ഉപയോഗം’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കും.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബീനാ ജോബി, ഡിസ്ട്രിക് കമ്മീഷണര്‍ ആന്‍സി മേരി ജോണ്‍, സിസ്റ്റര്‍ ധന്യ തെരേസ്, സിസ്റ്റര്‍ ലിറ്റി തെരേസ്, അമ്പിളി വി., എസ്.എ. രാജീവ്, നന്ദകുമാര്‍ സി., സുധീര്‍ പി.ആര്., ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.