ഏഞ്ചൽസ് മീറ്റും മിഷൻലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും
1576313
Thursday, July 17, 2025 12:02 AM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ ഈ വർഷം വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികളുടെ എയ്ഞ്ചൽസ് മീറ്റും ചെറുപുഷ്പ മിഷൻലീഗിന്റെ പ്രവർത്തനവർഷ ഉദ്ഘാടാനവും വികാരി ഫാ. ഏബ്രഹാം തയ്യിൽ നെടുംപറമ്പിൽ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് മാത്യൂസ് ടോം അധ്യക്ഷത വഹിച്ചു.
മിഷൻലീഗ് മണിമല ഫൊറോന ഡയറക്ടർ ഫാ. ടോണി മണിയഞ്ചിറ വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകി. മേഖലാ സെക്രട്ടറി ബാബു മേലണ്ണൂർ, അസി. വികാരി ഫാ. വർഗീസ് ചിറയിൽ, ഫാ. ജിസൺ പോൾ വേങ്ങശേരി, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ഡൈസമ്മ ചാക്കോ വലിയവീട്ടിൽ, മാർഷൽ മനോജ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകളിൽനിന്നുള്ള കുട്ടികളുടെ കലാപരിപാടികൾ നടത്തി. എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ ഫുൾ എ പ്ലസ് നേടിയ പ്രവർത്തകരായ കുട്ടികളെ യോഗത്തിൽ ആദരിച്ചു.