കുടകളും മഴക്കോട്ടുകളും സൗജന്യമായി നൽകി
1576135
Wednesday, July 16, 2025 2:39 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കുട്ടികൾക്ക് കുടകളും ഹരിതകർമസേനയ്ക്ക് മഴക്കോട്ടുകളും സൗജന്യമായി നൽകി. ഏറ്റുമാനൂർ നഗരസഭയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള അർഹതപ്പെട്ട വിദ്യാർഥികൾക്കാണ് കുടകളും ഉച്ചഭക്ഷണത്തിനുള്ള ധനസഹായവും നൽകിയത്.
ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, കൗൺസിലർ പ്രിയ സജീവ്, ബാങ്ക് വൈസ് പ്രസിഡന്റ് സുശീല ചന്ദ്രസേനൻ നായർ, ബോർഡ് മെംബർമാരായ ചിറയിൽ സിബി, രാജു തോമസ്, സജി വള്ളോംകുന്നേൽ, ആർ. രവികുമാർ, കെ.എൻ. രഞ്ജിത്കുമാർ, ലിയോൺ ജോസ്, മായാദേവി ഹരികുമാർ, ജെസി ജോയി എന്നിവർ സന്നിഹിതരായിരുന്നു.