അസംപ്ഷന്‍ കോളജിന് പൗരാവലിയുടെ അഭിനന്ദനം
1576140
Wednesday, July 16, 2025 2:39 AM IST
ചങ്ങനാശേരി: എംജി യൂണിവേഴ്സിറ്റിയിലെ മികച്ച രണ്ടാമത്തെ കായിക കലാലയം എന്ന ബഹുമതി കരസ്ഥമാക്കിയ അസംപ്ഷന്‍ കോളജിനെ പൗരാവലി യോഗം അനുമോദിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. റൂബിള്‍ രാജ് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പൗരാവലിയുടെ ഉപഹാരം എംഎല്‍എ പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസിനു സമ്മാനിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, ഫാ. എബി പുതുശേരി, ഫാ. റോജന്‍ പുരയ്ക്കല്‍, നെജിയ നൗഷാദ്, എല്‍സമ്മ ജോബ്, ലിസി ജോസ്, കുര്യന് തൂമ്പുങ്കല്‍, റൗഫ് റഹീം, ഡോ. സുജ മേരി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.