ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക് ജീവന് പകര്‍ന്ന വിനോദ് ഭാസ്കരന് വിട വാങ്ങി
1576142
Wednesday, July 16, 2025 2:39 AM IST
ചങ്ങനാശേരി: കഴിഞ്ഞദിവസം വിടവാങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാരന് വിനോദ് ഭാസ്കരന് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടനയുടെ സ്ഥാപകനാണ്. ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടറായ പുഴവാത് സ്വദേശിയായ വിനോദ് ഭാസ്കരന് തന്റെ ജോലിയുടെ ഇടവേളകളിലാണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവര്‍ത്തനത്തിനു ജീവന് പകര്‍ന്ന്.
2011ല്‍ സാമൂഹ്യ സേവനമെന്ന ആശയം മുന്‍നിര്‍ത്തി തുടങ്ങിയ വീ ഹെല്പ് ഫേസ് ബുക്ക് പേജിനു പിന്നാലെയാണ് വിനോദ് ഭാസ്കരന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ആശുപത്രികളില്‍ രക്തദാനത്തിന്റെ ആവശ്യകത മനസിലാക്കി തുടങ്ങിയ ഈ സംഘടന സംസ്ഥാനമൊട്ടാകെ വലിയ കൂട്ടായ്മയായി വളരുകയായിരുന്നു. ലക്ഷക്കണക്കിനു രോഗികള്‍ക്ക് രക്തദാന സേവനം ചെയ്ത സംഘടനയെന്ന ഖ്യാതിയും ഈ കൂട്ടായ്മയ്ക്കുണ്ട്.
ഇന്ത്യയിലും വിദേശങ്ങളിലുമായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തില്‍ ദിവസേന നിരവധിപ്പേര്‍ക്ക് രക്തദാനം നിര്‍വഹിക്കുന്നുണ്ട്. കരള്‍രോഗം ബാധിച്ച വിനോദിന് മകന് ആദിത്യന് കരള്‍ നല്‍കിയിരുന്നു. കുറച്ചുദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് നാല്പെത്തെട്ടുകാരനായ വിനോദ് ഭാസ്കരന്റെ അന്ത്യം.
സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ നടത്തും.
മൃതദേഹം നാളെ രാവിലെ ഒന്‍പതിന് മുൻസിപ്പൽ ടൗൺഹാളിലും 10.30ന് കെഎസ്ആർടിസി ഡിപ്പോയിലും പൊതുദർശനത്തിനു വയ്ക്കും. പുഴവാത് മന്ദാരമംഗലം ഭാസ്കരന്-ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കള്‍: അനഘ, ആദിത്യന്, ആദര്‍ശ്.