കായകല്പ പുരസ്കാരത്തിൽ തിളങ്ങി മരങ്ങാട്ടുപിള്ളി ഗവ. ആയുർവേദ ആശുപത്രി
1576317
Thursday, July 17, 2025 12:02 AM IST
കുറവിലങ്ങാട്: പ്രവർത്തനമികവിൽ തിളങ്ങുന്ന മരങ്ങാട്ടുപിള്ളി ഗവ. ആയുർവേദ ആശുപത്രിക്ക് കായകല്പ അവാർഡും. ജില്ലയിൽ ഒന്നാംസ്ഥാനം നേടിയാണ് ആശുപത്രിയുടെ തിളക്കം.
ശുചിത്വം, മാലിന്യനിർമാർജനം, അണുബാധ നിർമാർജനം എന്നിവ വിലയിരുത്തിയാണ് പ്രഥമ കായകല്പ പുരസ്കാരം ആശുപത്രിക്കു ലഭിച്ചത്. 97.08 ശതമാനം മാർക്കോടെയാണ് ജില്ലാതലത്തിലെ ഒന്നാംസ്ഥാനം. ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് മൂല്യനിർണയം നടത്തിയത്.
ആശുപത്രിയുടെ നിയന്ത്രണാധികാരികളായ പഞ്ചായത്ത് ഭരണസമിതി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, ജീവനക്കാർ എന്നിവരുടെ കൂട്ടായ മുന്നേറ്റത്തിലാണ് അവാർഡ് ലഭിച്ചതെന്ന് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ പറഞ്ഞു.