പൊതുമരാമത്ത്, ജലവിഭവ വകുപ്പ് സംയുക്ത യോഗം ഇന്ന് കടുത്തുരുത്തിയില്‍
1576131
Wednesday, July 16, 2025 2:39 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ റോഡുകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും സംബന്ധിച്ചു പരിശോധിക്കുന്നതിനും വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ നിര്‍വഹണവും പൂര്‍ത്തീകരണവും സംബന്ധിച്ചു തീരുമാനിക്കുന്നതിനുമായി കടുത്തുരുത്തി നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള പ്രധാന ഉദ്യോഗസ്ഥരുടെയും പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെയും സാന്നിധ്യത്തില്‍ ഇന്നു രാവിലെ 11 ന് കടുത്തുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളുടെ പരിധിയിലുള്ള എല്ലാ റോഡുകളുമായി ബന്ധപ്പെട്ടും കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ചും പ്രത്യേകമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും.