മഹാത്മാഗാന്ധിയുടെ സന്ദർശനം: ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ ശതാബ്ദി പരിപാടി ഉദ്ഘാടനം ഇന്ന്
1533232
Saturday, March 15, 2025 7:05 AM IST
കോട്ടയം: ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധിയുടെ കോട്ടയം സന്ദർശനത്തിന്റെ ശതാബ്ദി പരിപാടികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കോട്ടയം എംടി സെമിനാരി സ്കൂളിൽ നടക്കുന്ന പരിപാടി ബിഷപ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ഗാന്ധിജിയെ നേരിൽക്കണ്ട ശാരദാഭായി ചെറുകാട്ടുമന, കെ. പങ്കജാക്ഷി എന്നിവരെ ചാണ്ടി ഉമ്മൻ എംഎൽഎ ആദരിക്കും.
മാർത്തോമ്മാ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ.വി.എസ്. വർഗീസ്, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ ചേർന്ന് ഗാന്ധിമാർഗം പ്രവർത്തകരെ ആദരിക്കും. ചെയർമാൻ കുഞ്ഞ് ഇല്ലംപള്ളി, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, കുരുവിള മാത്യു, അനൂപ് സി. ജോൺ എന്നിവർ പ്രസംഗിക്കും.