മാണിസം യൂത്ത് കോണ്‍ക്ലേവ് തീംസോംഗ് പ്രകാശനം ചെയ്തു
1513836
Thursday, February 13, 2025 11:51 PM IST
കോട്ടയം: യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന്റെ തീം സോംഗ് പ്രകാശനം ചെയ്തു. സംവിധായകന് ബ്ലെസിയാണ് പ്രകാശനം നിര്‍വഹിച്ചു.
സംഗീത സംവിധായകന് രാജീവ് ആലുങ്കലാണ് തീംസോംഗ് എഴുതി സംവിധാനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷന് അംഗം അബേഷ് അലോഷ്യസ്, ജോജസ് ജോസ്, മാത്യു നൈനാന്, നാസര്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. ഇന്നു ൃമുതല് 16 വരെയാണ് കോണ്‍ക്ളേവ് . ഇന്ന് വൈകുന്നേരം നാലിന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പതാക ഉയര്‍ത്തും. നാളെ വൈകുന്നേരം കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.