ആശാഭവനില്‍ സ്പോര്‍ട്ട് സോണ്‍ തുറന്നു
1513795
Thursday, February 13, 2025 8:12 AM IST
ഇത്തിത്താനം: അതിരൂപതയുടെ കീഴില്‍ സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഇത്തിത്താനത്തു പ്രവര്‍ത്തിക്കുന്ന ആശാഭവന് സ്പെഷല്‍ സ്കൂളില്‍ പുതുതായി നിര്‍മിച്ച ആശാ സ്പോര്‍ട്ട് സോണിന്റെയും ഗ്രീന്‍ ഇന്നവേഷന്‍ സെന്ററിന്റെയും വെഞ്ചരിപ്പും സമര്‍പ്പണവും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരെ സമുഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം വേണമെന്നും ഈ രംഗത്ത് ആശാഭവന്റെ സേവനം സ്മരണീയമാണെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് മോണ്‍. മാത്യു ചങ്ങംങ്കരി അധ്യക്ഷത വഹിച്ചു. ആശാഭവന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഫാ. ചെറിയാന് കാരിക്കൊമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്കി.
ഹോളിക്യൂന്‍സ് പ്രോവിന്ഷ്യല് സുപ്പീരിയര്‍ റവ.ഡോ. സിസ്റ്റര്‍ സോഫി റോസ് സിഎംസി, ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടയ്ക്കല്‍, ട്രഷറര്‍ ഫാ. ജോണ്സന് കാരാട്ട്, ഫാ. ജയിംസ് പഴയമഠം, ഡോ. ജോര്‍ജ് പടനിലം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, മദര്‍ സിസ്റ്റര്‍ റോജി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.