കാണിക്ക വഞ്ചികള്‍ തകര്‍ത്തു മോഷണം
1508374
Saturday, January 25, 2025 6:51 AM IST
മണര്‍കാട്: അരീപ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തകര്‍ത്തു മോഷണം. അഞ്ച് കാണിക്ക വഞ്ചികള്‍ തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്നു ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഏകദേശം 60,000ല്‍ അധികം തുക നഷ്ടപ്പെട്ടതായാണു പ്രാഥമിക നിഗമനം.
പോലീസ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീലില്‍ നിര്‍മിച്ച ഭാണ്ഡാര കുറ്റി സമീപത്തെ റബര്‍ തോട്ടത്തില്‍നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.