മര്‍ത്ത്മറിയം പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍
1484411
Wednesday, December 4, 2024 6:50 AM IST
ചേപ്പുംപാറ: മര്‍ത്ത്മറിയം പള്ളിയില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാളെ മുതല്‍ എട്ടുവരെ വരെ ആഘോഷിക്കും. നാളെ വൈകുന്നേരം അഞ്ചിനു വികാരി ഫാ. ബിജു കണ്ണാടിപ്പാറ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു വിശുദ്ധ കുര്‍ബന, വചനസന്ദേശം: ഫാ. ജയിംസ് കലയംകണ്ടംമറ്റം.
നാളെ വൈകുന്നേരം 5.15നു പൂര്‍വികരുടെ അനുസ്മരണം. വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, ഇടവക വൈദികരായ ഫാ. ആന്റണി കമുകുംപള്ളില്, ഫാ. ടോണി മണിയഞ്ചിറ, ഫാ. ആല്വിന് കൊട്ടൂപ്പള്ളില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു കലാസന്ധ്യ.
ഏഴിനു രാവിലെ 6.45ന് രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും: ഫാ ജോര്‍ജ് മംഗലത്തില്‍. വൈകുന്നേരം 5.30നു പ്രദക്ഷിണം: ഫാ. ജോണ്‍ തത്തക്കാട്ടുപുളിക്കല്.
തിരുനാള്‍ ദിനമായ എട്ടിനു രാവിലെ 9.15നു റാസ: ഫാ. ജേക്കബ് നടുവിലേക്കളത്തില്. വചനസന്ദേശം: ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍. തുടര്‍ന്നു പ്രദക്ഷിണം: ഫാ. മിഖായേല്‍ കിങ്ങണംചിറ. രാത്രി ഏഴിന് നാടകം.