കവണാറ്റിൻകര ടൂറിസം ജലമേള: പി.ജി. കർണന് ശ്രീനാരായണ ട്രാോഫി
1453830
Tuesday, September 17, 2024 5:47 AM IST
കവണാറ്റിൻകര: കവണാറ്റിൽ ഇന്നലെ നടന്ന ടൂറിസം ജലമേളയിൽ കവണാർ സിറ്റി ബാേട്ട് ക്ലബിന്റെ പി.ജി. കർണൻ ശ്രീനാരായണ ട്രോഫി നേടി. ഫൈനൽ മത്സരത്തിൽ പടക്കുതിരയെ പരാജയപ്പെടുത്തിയാണ് വിജയിയായത്.
ഒന്നാംതരം ഇരുട്ടുകുത്തി വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ ഐബിആർഎ കാെച്ചിയിലെ തുഴച്ചിൽതാരങ്ങൾ അണിനിരന്ന മൂഴി കുമ്മനം ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടനെ പിന്നിലാക്കി വിജയിച്ചു. രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗത്തിൽ ഹനുമാനാണ് ഒന്നാമനായത്. ചുരുളൻ രണ്ടാംതരത്തിൽ ഡായി നമ്പർ രണ്ടിനെ പിന്നിലാക്കി പടയാളി ഒന്നാമനായി.
വെപ്പ് എ വിഭാഗത്തിൽ ഒളശ ഡിസിബിസി ബാോട്ട് ക്ലബ്ബിന്റെ നവജ്യാേതി എതിരില്ലാതെ ട്രോഫി നേടി. വെപ്പ് ബി ഇനത്തിൽ കിളിരൂർ ഐബിസിയുടെ ഏബ്രഹാം മൂന്നു തെെക്കനാണ് ഒന്നാമനായത്.
മത്സര വള്ളംകളി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാക്ഷണം നടത്തി. ക്ലബ് പ്രസിഡന്റ് പി.ബി. അശാേകൻ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിച്ചു.