ചെത്തിപ്പുഴ ആശുപത്രിയില്‍ ലാപ്രോസ്കോപ്പിക് സര്‍ജറി സൗജന്യ ക്യാമ്പ് ആരംഭിച്ചു
1416967
Wednesday, April 17, 2024 6:41 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. കിളിമല എസ്എച്ച് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്‍ജറി വിഭാഗം മേധാവിയും ചീഫ് സര്‍ജനുമായ ഡോ. ജോര്‍ജ് മാത്യു കെ., കണ്‍സള്‍ട്ടന്റ് ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക് സര്ജന് ഡോ. സുനില്‍ മാത്യൂസ് ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കുന്നു. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, സിസ്റ്റര്‍ ജെയ്ക്ലെയര് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
ഹെര്‍ണിയ, തൈറോയ്ഡ് മുഴകള്‍, പിത്താശയ കല്ല്, ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അസാധാരണ മുഴകള്‍ എന്നിവയുള്ളവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. കൂടാതെ ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25ശതമാനം ഡിസ്കൗണ്ടും ക്യാമ്പില്‍നിന്നു സര്‍ജറിക്കായി നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കും.
മെഡിസെപ്പ്, ഇസിഎച്ച്എസ്, മറ്റ് പ്രൈവറ്റ് ഇൻഷ്വറന്‍സ് സേവനങ്ങളും ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കാനുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുളള ഫോണ്‍ നമ്പര്‍: 0481 272 2100.