വഴിത്തർക്കം: യുവാവിനെ മർദിച്ച പ്രതികൾ പിടിയിൽ
1547907
Sunday, May 4, 2025 11:31 PM IST
ഹരിപ്പാട്: വഴിത്തര്‍ക്കത്തെ ത്തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച പ്രതികള്‍ പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാര്‍ (44), വെട്ടിയാര്‍ ഗായത്രി നിവാസില്‍ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് കിഴക്കേക്കര മുണ്ടുചിറയില്‍ അനീഷി(39) നാണ് ഏപ്രില്‍ ഒന്നിന് രാത്രി മര്‍ദനമേറ്റത്. പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റികകൊണ്ട് തലയ്ക്കു അടിക്കുകയും ശ്രീകുമാര്‍ ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിനുശേഷം ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ ഉച്ചയോടെ പള്ളിപ്പാടുനിന്നാണ് പോലീസ് പിടികൂടിയത്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐഷൈജു, സിപിഓമാരായ അനന്തു, അനില്‍ കുമാര്‍, ഹരികുമാര്‍, നിഷാദ്, സജാദ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.