മാതൃവേദി-പിതൃവേദി പ്രവര്‍ത്തന വര്‍ഷോദ്ഘാടനം
1547665
Sunday, May 4, 2025 4:00 AM IST
ആലപ്പുഴ: പുത്തനങ്ങാടി സെന്റ് ജോര്‍ജ് പള്ളിയിൽ ഇന്നു രാവിലെ എട്ടിന് മാതൃവേദി-പിതൃവേദി പ്രവര്‍ത്തന വര്‍ഷോദ്ഘാടനം, മാര്‍ഗരേഖ പ്രകാശനം, സത്യപ്രതിജ്ഞ എന്നിവ നടക്കും. യൂണിറ്റ് പ്രസിഡന്റ് റോയി വേലിക്കെട്ടില്‍ അധ്യക്ഷത വഹിക്കും.
ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാവക്കാല ഉദ്ഘാടനം ചെയ്യും. ഫാ. ജോബിന് തൈപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപത പിതൃവേദി പ്രസിഡന്റ് റോയി കപ്പാങ്കല്‍ മാര്‍രേഖ പ്രകാശനം ചെയ്യും. യൂണിറ്റ് സെക്രട്ടറി ജൂനിയ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫൊറോന പ്രസിഡന്റ് ജിമ്മിച്ചന്‍, സെക്രട്ടറി ഷിബു ജോര്‍ജ്, അഞ്ജു ജോഷ് എന്നിവര്‍ പ്രസംഗിക്കും.