കായൽപ്പുറം പള്ളിയിൽ തിരുനാൾ
1547337
Friday, May 2, 2025 11:55 PM IST
മങ്കൊമ്പ്: കുട്ടനാട്ടിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രമായ പുളിങ്കുന്ന് കായൽപ്പുറം സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാൾ അഞ്ചു മുതൽ 11 വരെ നടക്കും. പ്രാരംഭദിനമായ അഞ്ചിന് വൈകുന്നേരം 4.45 നു കൊടിയേറ്റ്- വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ.
തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർഥന, തിരുനാൾ ദിനങ്ങളിൽ രാവിലെ 6.15നു സപ്ര, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന. ആറിന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, പ്രദക്ഷിണം. ഏഴിന് വൈകുന്നേരം നാലിന് സമർപ്പിത സംഗമം, തുടർന്ന് ജപമാല, ജൂബിലി തീർഥാടനം, 5.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർഥന, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. ഏഴിന് ഇടവക ദിനാഘോഷം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും.
ഒൻപതിന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, രാത്രി ഏഴിന് നാടകം. പത്തിന് വിശുദ്ധ കുർബാന സ്വീകരണം, രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം മൂന്നിന് തിരുസ്വരൂപം പ്രധാന കവാടത്തിൽ എഴുന്നള്ളിച്ചുവയ്ക്കുന്നു. തുടർന്ന വാഹനവെഞ്ചരിപ്പ്, 3.30ന് ജപമാല, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, തുടർന്ന മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, തുറവശേരി ജംഗ്ഷനിലേക്ക് പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വചനസന്ദേശം, ഫാ. ജയ്സൺ മാവേലിൽ, എട്ടിനും 12നും വൈകുന്നേരം 3.30നും നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് റവ.ഡോ. ടോം പുത്തൻകളം, ഫാ. ജോബി പരുവപ്പറമ്പിൽ, ഫാ. ജേക്കബ് കാട്ടടി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 10ന് തിരുനാൾ കുർബാന-ഫാ. ജിജോ കുറിയന്നൂർപറമ്പിൽ, വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാർഥന, തിരുനാൾ പ്രദക്ഷിണം, ഫാ. ജയിംസ് കണിക്കുന്നേൽ, ആറിന് കൊടിയിറക്ക്, നേർച്ചസാധനങ്ങളുടെ ലേലം. പത്രസമ്മേളനത്തിൽ വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ, കൈക്കാരൻ ജോസഫ് ജോസഫ് തെക്കേവയലാറ്റ്, തിരുനാൾ കമ്മിറ്റി പ്രസിഡന്റ് സാബു കോയിപ്പള്ളി, ട്രഷറർ സാബു പുന്നൂർ, പബ്ലിസിറ്റി-ട്രാൻസ്പോർട്ട് കമ്മിറ്റി ഭാരവാഹികളായ ജോസ്് ആക്കാത്തറ, അനോജ് മൂലേപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.