എടത്വ പള്ളിയില്‍ എക്യുമെനിക്കല്‍ സംഗമം
1547904
Sunday, May 4, 2025 11:31 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് എക്യുമെനിക്കല്‍ സംഗമം നടന്നു. വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച് സഭാ മേലധ്യക്ഷന്മാരും വൈദികരും ഇടവക പ്രതിനിധികളും പങ്കെടുത്തു. മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മധ്യകേരള ഇടവക മുന്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍ പ്രാര്‍ഥനാ ശുശ്രൂഷ നിര്‍വഹിച്ചു. ഫാ. ജോസഫ് കെ. ജോര്‍ജ്, ഫാ. ബിജി ഗീവര്‍ഗീസ്, ഫാ. മാത്യു പി. ജോര്‍ജ്, ഫാ. ജേക്കബ് തോമസ് മുണ്ടിയതറ, ഫാ. ലിജു പി. ചെറിയാന്, ഫാ. ടോം വര്‍ഗീസ്, ഫാ. കെ. റോബിന്, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ഫാ. അനീഷ് കമിച്ചേരി, ഫാ. തോമസ് കാരയ്ക്കാട്ട്, കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, എക്യുമെനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ റോബിന് റ്റി. കളങ്ങര, സെക്രട്ടറി ആന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.