താത്കാലിക പോലീസ് സ്റ്റേഷന് ആരംഭിച്ചു
1547672
Sunday, May 4, 2025 4:00 AM IST
എടത്വ: എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടില്‍ താത്കാലിക പോലീസ് സ്റ്റേഷന് ആരംഭിച്ചു. പോലീസ് സ്റ്റേഷന്റെയും സിസിടിവിയുടെയും ഉദ്ഘാടനം എടത്വ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. അന്‍വര്‍ നിര്‍വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു.
തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, കണ്‍വീനര്‍ ജോച്ചന് ജോസഫ്, ഫാ. അജോ പീടികയില്‍, കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് പറത്തറ, സിസിടിവി കണ്‍വീനര്‍ ഷൈജു മണക്കളം, ജെയിന് കറുകയില്‍, റോബിന് കളങ്ങര, ജോസി പരുമൂട്ടില്, ബാബു പള്ളിത്തറ, പി.വി. ജെറോം, ടോം ജെ. കൂട്ടക്കര, ജിന്‍സി ജോളി, ജോബി കണ്ണമ്പള്ളി, കെ.പി. കുഞ്ഞുമോന്, കെ.പി. വിന്‍സെന്റ്, സ്റ്റീഫന്‍ പറപ്പള്ളി, വറീച്ചന് വേലിക്കളം എന്നിവര്‍ പ്രസംഗിച്ചു.
ക്രമസമാധാന ചുമതലയ്ക്കായി 400 പോലീസുകാരുടെ സേവനം തിരുനാള്‍ കാലത്ത് ലഭ്യമാക്കിയിട്ടുണ്ട്.