കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റാന്‍ഡ് ആരംഭിച്ചു
1547675
Sunday, May 4, 2025 4:00 AM IST
എടത്വ: എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എടത്വ കോളജ് മൈതാനത്ത് കെഎസ്ആര്‍ടിസി താത്കാലിക ബസ് സ്റ്റാന്‍ഡ് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിന്റെ പ്രവർത്തനോ ദ്ഘാടനം തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് പറത്തറ അധ്യക്ഷത വഹിച്ചു.
എടത്വ, ആലപ്പുഴ, കോട്ടയം, ഹരിപ്പാട് തുടങ്ങിയ സര്‍വീസുകള്‍ക്ക് പുറമേ തിരുവനന്തപുരം, പൂവാര്‍, കൊല്ലം, എറണാകുളം, ഇടുക്കി, കളിയിക്കാവിള തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസ് ഉണ്ടായിരിക്കുമെന്നു കണ്‍വീനര്‍ കെ.പി. വിന്‍സെന്റ് അറിയിച്ചു. കൈക്കാരന് വിന്‍സെന്റ് പഴയാറ്റില്‍, ഫാ. അനീഷ് കാമിച്ചേരി, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രശ്മിനാഥ്, ഓഫീസ് ഇന്‍ ചാര്‍ജ് മനോജ് കുമാര്‍, സ്റ്റേഷന് മാസ്റ്റര്‍ അയ്യപ്പദാസ്, റോബിന് കളങ്ങര, ജോബി കണ്ണമ്പള്ളി, ബാബു പള്ളിത്തറ എന്നിവര്‍ പങ്കെടുത്തു.