ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
1547674
Sunday, May 4, 2025 4:00 AM IST
എടത്വ: എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായി ദൈവദാസന് പുത്തന്‍ പറമ്പില്‍ തൊമ്മച്ചന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പള്ളിയുടെ വടക്കു വശത്തായി ആരംഭിച്ചു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു.
ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന് നാമകരണ നടപടി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. അനീഷ് കുടിലില്‍, എടത്വ റീജിയന് പ്രസിഡന്റ് സാബു കരിക്കംപള്ളി, അംഗങ്ങളായ അജി വാഴപ്പറമ്പില്‍, മനോജ് മാത്യു പുത്തന്‍വീട്ടില്‍, ഷാജി കാഞ്ഞൂപ്പള്ളില്, സിബിച്ചന് വേളാശേരി, റൂബി കരിക്കംപള്ളി, മേഴ്സി ഷാജി കാഞ്ഞൂപ്പള്ളില്, ജോസ് ആമ്പക്കാട്, കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ എന്നിവര്‍ പ്രസംഗിച്ചു.
ദൈവദാസൻ തൊമ്മച്ചന്റെ ജീവചരിത്രം, സഭാപ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ ഈ കൗണ്ടറില്‍ നിന്നു ലഭിക്കും.
എടത്വ പള്ളിയില്‍ ഇന്ന്
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍. 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (സീറോ മലബാര്‍ കുരിയ ബിഷപ്). 7.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. സ്കറിയ സ്രാമ്പിക്കല്‍. 10.00ന് വിശുദ്ധ കുർബാന (തമിഴ് സീറോ മലബാര്‍) - ഫാ. തോമസ് പൗവത്തുപറമ്പില്. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ദുരൈസ്വാമി. വൈകുന്നേരം 4.00ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - റവ ഡോ. ജേക്കബ് പുതുമനമൂഴിയില്‍. 6.00ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍. 7.00ന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).