വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1547340
Friday, May 2, 2025 11:55 PM IST
മങ്കൊമ്പ്: വെളിയനാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ജോസഫ് കുറിയന്നൂർപറമ്പിൽ കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന-ഫാ. ആന്റണി എത്തയ്ക്കാട്ട്. തുടർന്ന് പ്രദക്ഷിണം, ആകാശവിസ്മയം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, 9.15ന് റാസ- ഫാ. ജേക്കബ് നടുവിലേക്കളം, വാഹനവെഞ്ചരിപ്പ്, വൈകുന്നേരം അഞ്ചിന് റംശാ, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, ലദീഞ്ഞ്, സമാപനാശീർവാദം, നേർച്ചവസ്തുക്കളുടെ ലേലം, രാത്രി ഏഴിന് നാടകം.