കൃപാസനം ദണ്ഡവിമോചന തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
1547023
Thursday, May 1, 2025 12:15 AM IST
ചേര്‍ത്തല: കലവൂര്‍ കൃപാസനം മരിയന്‍ മിഷന് സെന്ററിനെ ദണ്ഡവിമോചനത്തിനുള്ള മഹാജൂബിലി തീര്‍ഥാടനകേന്ദ്രമായി ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ പ്രഖ്യാപിച്ചു. ദണ്ഡവിമോചനം സാധ്യമായുള്ള കുമ്പസാരത്തിനുള്ള ക്രമീകരണങ്ങള്‍ കൃപാസനത്തിന് എതിര്‍വശം മിഷന് സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. ജൂബിലിയുടെ ദൈവകൃപ സ്വീകരിക്കാനുള്ള കുമ്പസാരചാപ്പലിന്റെ ആശീര്‍വാദം ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നിര്‍വഹിച്ചു.
കൃപാസനം ഡയറക്ടര്‍ റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍, കൃപാസനം സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍, മാനേജര്‍ സണ്ണി പരുത്തിയില്‍, സിസ്റ്റര്‍ ജോമോള്‍ ജോസഫ്, സിസ്റ്റര്‍ ജീന, മനോജ് കുരിശിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.