കാറ്റിലും കോളിലും വള്ളം തകർന്നു
1547667
Sunday, May 4, 2025 4:00 AM IST
മുഹമ്മ: ശക്തമായ കാറ്റിലും കോളിലും മത്സ്യബന്ധന വള്ളം ഭാഗികമായി തകർന്നു. മത്സ്യവലകളും നശിച്ചു. മുഹമ്മ പഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുചിറയിൽ ഷൈജുമോന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം മുഹമ്മ ജെട്ടിക്കു വടക്കുവശം വല ഇടുന്നതിനിടെയാണ് തിരയിൽപ്പെട്ടത്. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് ഷൈജുവിനെ രക്ഷിച്ച് കരയിൽ എത്തിച്ചത്.