എടത്വ പള്ളിയില്‍ എന്‍ക്വയറി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
1547339
Friday, May 2, 2025 11:55 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് ആശയവിനിമയം നടത്താനും തിരുനാ ള്‍ സംബന്ധമായ കാര്യങ്ങള്‍ അറിയാനുമായി എന്‍ക്വയറി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു.
കൈകാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജയിംസ് കളത്തൂര്‍, വിന്‍സന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് പറത്തറ, കണ്‍വീനര്‍ ബീന കളങ്ങര എന്നിവര്‍ പ്രസംഗിച്ചു. മലയാളത്തില്‍ 53 വര്‍ഷമായി തിരുനാളിന് സ്ഥിര സാന്നിധ്യമായ അപ്പച്ചായി വൈപ്പമഠവും തമിഴില്‍ ജോര്‍ജുമാണ് അനൗണ്‍സ്മെന്റ് ചെയ്യുന്നത്.
എടത്വ പള്ളിയില്‍ ഇന്ന്
രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്)- ഫാ. ജെനീസ്, 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ആർച്ച്ബി ഷപ് മാര്‍ തോമസ് തറയില്‍, തുടര്‍ന്ന് തിരുസ്വരൂപം ദേവാലയകവാടത്തില്‍ പ്രതിഷ്ഠിക്കുന്നു. 7.30 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ആന്റണി കാട്ടൂപ്പാറ. 9.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ജോര്‍ജ് കളങ്ങര, 11ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) -ഫാ. സുബിന് പുത്തന്‍പുരയ്ക്കല്‍, 2.30ന് വിശുദ്ധ കുര്‍ബാന (തമിഴ്)- ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോനിസ്വാമി. വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - റവ ഡോ. റ്റോം പുത്തന്‍കളം, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍, ഏഴിന് മധ്യസ്ഥപ്രാര്‍ഥന.