പെട്രോൾ പമ്പിന് നേരേ ആക്രമണം: രണ്ടു പ്രതികൾ അറസ്റ്റിൽ
1547668
Sunday, May 4, 2025 4:00 AM IST
കായംകുളം: കൊറ്റുകുളങ്ങര പുത്തൻ റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ പിടിയിലായി. കായംകുളം പത്തിയൂർ എരുവ പടിഞ്ഞാറ് കപ്പകശേരിത്തറയിൽ മുഹമ്മദ് റാഫി (23), കരുവറ്റുംകുഴി വടക്കോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊറ്റുകുളങ്ങര കൂട്ടേത്ത് തെക്കതിൽ ബിലാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായി അഞ്ചുപേർ പെട്രോൾ പമ്പിൽ എത്തി. ഇവർ 50 രൂപയ്ക്ക് പെട്രോൾ നിറച്ചതിനുശേഷം പണം ആവശ്യപ്പെട്ടപ്പോൾ പണം നൽകാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽപ്പോയിരുന്നു.