മാവേലിക്കര ടൗണ്‍ വികസനത്തിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണം
1547895
Sunday, May 4, 2025 11:31 PM IST
മാവേലിക്കര: സമീപ നിയോജകമണ്ഡലത്തിലെ ടൗണുകളെല്ലാം കാലാനുസൃതമായി വികസന പാതയില്‍ സഞ്ചരിക്കുമ്പോള്‍ മാവേലിക്കര ടൗണിലെ വികസനം അനിശ്ചിതാവസ്ഥയില്‍ തുടരുന്നതില്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വികസന കാര്യങ്ങളിലെ അലംഭാവം അവസാനിപ്പിച്ച് ടൗണ്‍ വികസനത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കി നടപ്പില്‍ വരുത്താനുള്ള ആര്‍ജവം കാട്ടണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം കണ്വന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോശി തുണ്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് രാജന് തെക്കേവിള അധ്യക്ഷത വഹിച്ചു. അഡ്വ. ഗോപകുമാര്‍, ബിജു മാത്യു ഗ്രാമം, ലിയോ തരകന്, മാത്യു ജോണ്‍ പ്ലാക്കട്ട്, അനില്‍ ജോര്‍ജ്, അജി നടവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒൻപത്, പത്ത് തീയതികളില്‍ കോട്ടയത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.