മുഹമ്മ ഫൊറോനാ പള്ളിയിൽ തിരുനാളിനു കൊടിയേറി
1547341
Friday, May 2, 2025 11:55 PM IST
മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ വികാരി ഫാ.ആന്റണി കാട്ടൂപ്പാറയുടെ കാർമികത്വത്തിൽ കൊടിയേറി. 11 ന് സമാപിക്കും. ഒൻപതുവരെ ദിവസവും ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന എന്നിവ ഉണ്ടാകും. 10ന് കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം, സപ്ര, വിശുദ്ധ കുർബാന. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, നേർച്ച വസ്തുക്കളുടെ ലേലം, സ്നേഹവിരുന്ന്.