കരുവാറ്റ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് തുടക്കം
1547664
Sunday, May 4, 2025 4:00 AM IST
കരുവാറ്റ: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. തിരുനാള്‍ 11ന് സമാപിക്കും.
ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. അഞ്ചുമുതല്‍ എട്ടുവരെ രാവിലെ 6.15ന് സപ്ര, 6.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന. ഒമ്പതിന് വൈകുന്നേരം 4.30ന് വികാരി ഫാ. ജയിംസ് പുളിച്ചുമാക്കല്‍ എംസിബിഎസ് കൊടിയേറ്റും. തുടര്‍ന്ന് പൂര്‍വികരുടെ അനുസ്മരണം, 5.15ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന - ഫാ. മാത്യു അഞ്ചല്‍. ഫാ. ജോര്‍ജ് തൈച്ചേരിയില്‍ വചനസന്ദേശം നല്‍കും. പത്തിന് രാവിലെ 6.15ന് സപ്ര, 6.30ന് മധ്യസ്ഥ പ്രാര്‍ഥന, ഏഴിന് തിരുനാള്‍ കുര്‍ബാന. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ആന്റണി എത്തയ്ക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് ആലുക്കല്‍ സിഎംഐ വചനപ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് വചന പ്രഘോഷണവും ദിവ്യകാരുണ്യ പ്രദക്ഷിണവും. മല്ലപ്പള്ളി ദിവ്യകാരുണ്യ മരിയഭവന് അസി. ഡയറക്ടര്‍ ഫാ. ജൂഡ് കൂലിപ്പറമ്പില്‍ എംസിബിഎസ് വചനസന്ദേശം നല്‍കും. ചങ്ങനാശേരി ചാസ് അസി. ഡയറക്ടര്‍ ഫാ. ജിന്‍സ് ചോരേട്ടു ചാമക്കാല ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിക്കും. ഏഴിന് പാലാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള.
11നു വൈകുന്നേരം നാലിന് ആഘോഷമായ റാസ കുര്‍ബാന. ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജോബിന് ആനകല്ലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോ കിഴക്കേമുറി വചനസന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്ന്.