ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയം: കുടുംബശ്രീ ദേശീയ സരസ് മേള സമാപിച്ചു
1509996
Friday, January 31, 2025 11:43 PM IST
ആലപ്പുഴ: വന്‍ജനപങ്കാളിത്തത്തോടെ ചെങ്ങന്നൂര്‍ ആതിഥ്യമരുളിയ കുടുംബശ്രീ ദേശീയ സരസ് മേളയുടെ സമാപനസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് കൂടിയായ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.
ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. എംഎല്‍എമാരായ യു. പ്രതിഭ, ദലീമ ജോജോ, തോമസ് കെ. തോമസ്, പി.സി. വിഷ്ണുനാഥ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. ദിനേശനും ജില്ലാ മിഷനുവേണ്ടി കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ് ജിത്തും ആദരിച്ചു. മേളയുടെ സുവനീര്‍ മന്ത്രി സജി ചെറിയാന് നടന് ടൊവിനോയ്ക്ക് നല്കി പ്രകാശനം ചെയ്തു.
ടൊവിനോയും
വേദിയിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പതിനൊന്നാമത് ദേശീയ സരസ് മേളയുടെ സമാപനസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയായി. എംഎൽഎമാരായ യു. പ്രതിഭ, ദലീമ ജോജോ, തോമസ് കെ. തോമസ്, പി.സി. വിഷ്ണുനാഥ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐഎഎസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐഎഎസ്, എ. മഹേന്ദ്രൻ, ടി.ജെ. ആഞ്ചലോസ്, എം .വി. ഗോപകുമാർ, ജേക്കബ് തോമസ് അരികുപുറം, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. ദിനേശൻ ഐഎഎസ്, ജില്ലാ മിഷനു വേണ്ടി കോ-ഓർഡിനേറ്റർ എസ്. രഞ്ജിത്ത് എന്നിവരെ ആദരിച്ചു. മേള സുവനീർ മന്ത്രി സജി ചെറിയാൻ നടൻ ടോവിനോയ്ക്ക് നൽകി പ്രകാശനം ചെയ്തു. സരസ് ദേശീയ മേളയുടെ സമാപനസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ, നടൻ ടൊവിനോ എന്നിവർ സമീപം.