വിവാഹേതരബന്ധം ചോദ്യം ചെയ്തു; ഭാര്യയുടെ കഴുത്ത് ഞെരിച്ചു
1509670
Friday, January 31, 2025 2:38 AM IST
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യംചെയ്ത ഭാര്യക്കു ക്രൂരമര്‍ദനം. വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ചോദ്യം ചെയ്താണ് യുവാവിന്റെ പ്രകോപനത്തിനുകാരണം.
ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇരുകരണത്തും ഭര്‍ത്താവ് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ കൈക്കുഞ്ഞിനും പരിക്കേറ്റു. ഭര്‍തൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്. മര്‍ദനത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അമ്മയും കുഞ്ഞും നിലവില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.