മൈക്കിള്‍സ് കോളജില്‍ ‘സൂഫെസ്റ്റ് 2025’ നടത്തി
1509685
Friday, January 31, 2025 2:38 AM IST
ചേര്‍ത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളജ് സുവോളജി വിഭാഗത്തിന്റെയും കോട്ടയം സുവോളജിക്കൽ സൊസൈറ്റി ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സൂഫെസ്റ്റ്-2025 സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ ഉദ്ഘാടനം ചെയ്തു.
സുവോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ.വി. ജഗന്നാഥ്, സുവോളജി വിഭാഗം മേധാവി ഡോ. പി.ജെ. ആന്റണി, അസി. പ്രഫസർമാരായ പെട്രീഷ്യ മൈക്കിൾ, പി.എം. ഗ്രീഷ്മ, ഡോ. ടെനി ഡേവിഡ്, ഡോ. വിംസി ജിയോ, ഡോ. പെട്രീഷ്യ റോബിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ബിരുദതല മത്സരങ്ങളിൽ ആലപ്പുഴ സനാതനധർമ കോളജ് ഒന്നാം സ്ഥാനവും ചേർത്തല സെന്റ് മൈക്കിൾസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ മത്സരങ്ങളിൽ ചേർത്തല എസ്എന്‍ കോളജ് ഒന്നാം സ്ഥാനവും ആലപ്പുഴ എസ്ഡി കോളജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.