മങ്കൊ​മ്പ്: വാ​ര്‍​ധ​ക്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വി​ര​സ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​നോ​ദ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നും ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ പ​ക​ല്‍​വീ​ടു​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ച​മ്പ​ക്കു​ളം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ​

പ​ഞ്ച​ായത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ജ​ല​ജ​കു​മാ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.എ​സ്. പ്ര​ദീ​പ്കു​മാ​ര്‍ അധ്യക്ഷത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ന്‍ ജോ​സ് റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ കെ.ആ​ര്‍. മം​ഗ​ളാ​ന​ന്ദ​ന്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു, ബ്ലോ​ക്ക് വൈ​സ് പ്ര​ഡി​ഡ​ന്‍റുമാ​രാ​യ ബി. ​ക​മ​ല​മ്മ, പി.​കെ. ഭാ​ര്‍​ഗ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഭാ​ര​ത​നാ​ട്യ​ത്തി​നും കു​ച്ചു​പ്പു​ടി​ക്കും എ ​ഗ്രേ​ഡ് നേ​ടി​യ ബി. ​അ​ദ്വൈ​ദ്, കാ​നോ​യിം​ഗ്-​ക​യാ​ക്കിം​ഗിലും ഡ്രാ​ഗ​ണ്‍ ബോ​ട്ട് റേ​സി​ലും ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി​യ അ​ര്‍​ജു​ന്‍ അ​നി​ല്‍​കു​മാ​ര്‍, സി​ല്‍​വ​ര്‍ മെ​ഡ​ല്‍ നേ​ടി​യ അ​ജ​യ് ഗോ​പ​കു​മാ​ര്‍, ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം. ​യ​ദു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.