ചെ​ങ്ങ​ന്നൂ​ര്‍: ചെ​റി​യ​നാ​ട് ഭാ​സ്ക​ര​കാ​ര​ണ​വ​ര്‍ വ​ധ​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി ഷെ​റി​നെ ജ​യി​ല്‍​മോ​ചി​ത​യാ​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഉ​ന്ന​ത സ്വാ​ധീ​നം സം​ശയി​ക്കു​ന്ന​താ​യി കാ​ര​ണ​വ​രു​ടെ ബ​ന്ധു​വും കേ​സി​ലെ ഒ​ന്നാം​സാ​ക്ഷി​യു​മാ​യ അ​നി​ല്‍ ഓ​ണ​മ്പ​ള്ളി.

ഒ​രു മ​ന്ത്രി​യു​ടെ പ​ങ്ക് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തെ​ന്തു സ​ന്ദേ​ശ​മാ​ണു ന​ല്‍​കു​ന്ന​ത്? സ്വാ​ധീ​ന​മു​ണ്ടെ​ങ്കി​ല്‍ ഏ​തു കു​റ്റ​കൃ​ത്യ​ത്തി​ല്‍നി​ന്നും ആ​ര്‍​ക്കും ര​ക്ഷ​പ്പെ​ടാ​മെ​ന്നാണോ? -​അ​നി​ല്‍ ചോ​ദി​ക്കു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ലെ തു​ട​ര്‍​ ന​ട​പ​ടി കാ​ര​ണ​വ​രു​ടെ അ​മേ​രി​ക്ക​യി​ലു​ള്ള മൂ​ത്തമ​ക​നു​മാ​യും മ​റ്റും ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കും. ഗ​വ​ര്‍​ണ​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നും ആ​ലോ​ച​ന​യു​ണ്ട്. കേ​സി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന അ​ഡ്വ. കെ.​എം. രാ​ജ​ഗോ​പാ​ല​പി​ള്ള​യു​ടെ അ​ഭി​പ്രാ​യ​വും തേ​ടു​മെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി​യാ​യ ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ മ​ന്ത്രിസ​ഭാ യോ​ഗ​മാ​ണു തീ​രു​മാ​നി​ച്ച​ത്. 2009ല്‍ ​ചെ​ങ്ങ​ന്നൂ​ര്‍ ചെ​റി​യ​നാ​ട്ടു ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ല്‍ കാ​ര​ണ​വ​രു​ടെ മ​ക​ന്‍റെ ഭാ​ര്യ​യാ​യ ഷെറി​നെ​യും കാ​മു​ക​നെ​യും മ​റ്റു ര​ണ്ടു പേ​രെ​യു​മാ​ണു ശി​ക്ഷി​ച്ച​ത്.

മൂ​ന്നു ജീ​വ​പ​ര്യ​ന്ത​മാ​യി​രു​ന്നു ഷെ​റി​നു​ള്ള ശി​ക്ഷ. ഇ​തി​ല്‍ 14 വ​ര്‍​ഷം ജ​യി​ലി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി. ഇ​തും സ്ത്രീ​യും അ​മ്മ​യു​മെ​ന്നും പ​രി​ഗ​ണി​ച്ചാ​ണ് ഷെ​റി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. മ​റ്റു പ്ര​തി​ക​ള്‍ ജ​യി​ലി​ല്‍ തു​ട​രും.

എ​ന്നാ​ല്‍, 20 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ണ്ടെ​ന്ന് അ​നി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഷെ​റി​ന് ഒ​ട്ടേ​റെ​ത്ത​വ​ണ പ​രോ​ള്‍ കി​ട്ടി​യ​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്വ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഷെ​റി​നു ന​ല്‍​കി​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ വി​ല്‍​പ്പ​ത്രം ഭാ​സ്കര ​കാ​ര​ണ​വ​ര്‍ പി​ന്നീ​ടു റ​ദ്ദാ​ക്കി​യ​താ​ണ് കൊ​ല​യ്ക്കു​ള്ള മു​ഖ്യ​കാ​ര​ണം. കൊ​ല​ന​ട​ന്ന ചെ​റി​യ​നാ​ട്ടെ കാ​ര​ണ​വേ​ഴ്സ് വി​ല്ല​യി​ല്‍ കാ​ര​ണ​വ​രു​ടെ മ​ക​ന്‍റെ ബ​ന്ധു​വാ​ണ് ഇ​പ്പോ​ള്‍ താ​മ​സം.