വളമംഗലം- കുത്തിയതോട് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്
1509673
Friday, January 31, 2025 2:38 AM IST
തുറവൂർ: വളമംഗലം-കുത്തിയതോട് റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കമായി. കേരള സര്‍ക്കാരിന്റെ 2024-25 ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിലാണ് നിര്‍മാണം നടത്തുന്നത്.
നിര്‍മാണ ഉദ്ഘാടനം ദെലീമ ജോജോ എംഎല്‍എ നിര്‍വഹിച്ചു. കുത്തിയതോട് എസ്എന്‍ഡിപി ജംഗ്ഷന് മുതല്‍ വളമംഗലം എം.ആര് ജംഗ്ഷന് വരെയുള്ള 2.84 കിലോ മീറ്ററാണ് റോഡ് നിര്‍മാണം നടത്തുന്നത്. നിലവിലെ റോഡ് പൊളിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, പഞ്ചായത്തംഗം സുദര്ശനന്. ജി, ടി.പി. ജോസഫ്, എം.എസ്. അഭിജിത്ത് തുടങ്ങിവര്‍ പ്രസംഗിച്ചു.