വിസ്മയമായി അർത്തുങ്കൽ ഓഷ്യൻ കാർണിവൽ
1509679
Friday, January 31, 2025 2:38 AM IST
ആലപ്പുഴ: അർത്തുങ്കൽ തിരു നാളിനോടനുബന്ധിച്ച് 20ന് അർത്തുങ്കൽ ബീച്ചിൽ ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ തുടക്കം കുറിച്ച ഓഷ്യാനോസ് അർത്തുങ്കൽ ഓഷ്യൻ കാർണിവൽ ജനശ്രദ്ധയാകർഷിക്കുന്നു.
ആഴക്കടലിലെ അടിത്തട്ടിന്റെ വിസ്മയക്കാഴ്ച്ചകൾ, കഥകളിൽ മാത്രം കേട്ടറിവുള്ള മത്സ്യകന്യകയുടെ നേർക്കാഴ്ച്ച, മത്സ്യശുദ്ധജല മത്സ്യങ്ങൾ, മത്സ്യങ്ങളെ വിഴുങ്ങുന്ന ഭീമന് മത്സ്യങ്ങള്, നിറപ്പകിട്ടേറെയുള്ള ചെറുവര്ണമത്സ്യങ്ങള് തുടങ്ങി കടലിനടിയിലെ ദൃശ്യങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുന്ന കാഴ്ച്ചകളിൽ അത്ഭുതം കൊള്ളുകയാണ് കാർണിവലിൽ പങ്കെടുത്തവർ.
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പ്രകൃതിഭംഗിയുടെയും മിശ്രണമാണ് കാർണിവൽ. ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച പലതരം റോബോർട്ടുകളുടെ പ്രദർശനത്തിനൊപ്പം കാഴ്ച്ചക്കാർക്ക് അവയെ കണ്ടറിയാനും തൊട്ടറിയാനും സാധിക്കുന്നു. വിദേശ പക്ഷികളുടെയും മറ്റ് ജീവികളുടെയും പ്രദർശനമുണ്ട്. കോവളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബോണ്ട് വാട്ടർ സ്പോർട്സ് ആണ്പിന്നണിയിൽ.
കൂറ്റൻ കപ്പലിന്റെ മാതൃകയിലുള്ള കമാനം, വലിയ കടലാമ, അക്വേറിയം ടണലുകൾ, ഭീമൻ അക്വേറിയം, മത്സ്യകന്യക, ലൈവ് സ്കൂബ, എഐ സാങ്കേതികവിദ്യയിലുള്ള റോബോട്ടുകൾ, ഫുഡ് കോർട്ട്, ഷോപ്പിംഗ് ഏരിയ തുടങ്ങിയ നിരവധി എന്റർടേയ്മെന്റ് സോണുകളൾ 50,000 സ്ക്വയർ ഫീറ്റ് ഏരിയയിലായി ഒരുക്കിയിക്കുന്നു.
ഓഷ്യൻ കാർണിവൽ മാർച്ച് ആദ്യവാരം വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് 100 രൂപ നിരക്കിലാണ് പ്രവേശന പാസ്. ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒമ്പതുവരെയും. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രദർശനം. ഓഷ്യനോസ് ഒഫിഷ്യൽ വെബ്സൈറ്റ് www.bon dexperiences.in വഴിയും ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം.