ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ട് ചേ​ര്‍​ന്ന തോ​ടു​ക​ളി​ല്‍ ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ര്‍​ധിച്ചുവ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എൻജിനിയ​ര്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി എ​ല്ലാ ഓ​രു​മു​ട്ടു​ക​ളും അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​രു​വെ​ള്ളം ക​യ​റു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കൃ​ഷിമ​ന്ത്രി പി. ​പ്ര​സാ​ദ്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ല്‍ ഉ​പ്പു​വെ​ള്ള​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ചുചേ​ര്‍​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

തോ​ടു​ക​ളി​ലെ ഉ​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് മ​ണി​യാ​ര്‍ ഡാ​മി​ല്‍ നി​ന്നും സെ​ക്ക​ന്‍​ഡി​ല്‍ 100 ക്യു​മെ​ക്സ് വെ​ള്ളം താത്കാലി​ക​മാ​യി തു​റ​ന്നുവി​ടു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. ക​ന്നു​കാ​ലി പാ​ല​ത്തി​ലു​ള്ള ഓ​രു​മു​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​യ്ക്കു​ന്ന​തി​ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​. എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി. മു​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​ന് എ​തി​ര്‍​പ്പു​ണ്ടാ​യാ​ല്‍ പോലീ​സ് സം​ര​ക്ഷ​ണം തേ​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, തോ​മ​സ് കെ. ​തോ​മ​സ്, ദ​ലീ​മ ജോ​ജോ, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ സി. ​അ​മ്പി​ളി, ഇ​റി​ഗേ​ഷ​ന്‍ (മെ​ക്കാ​നി​ക്ക​ല്‍) എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പ്ര​ദീ​പ് കു​മാ​ര്‍, ഇ​റി​ഗേ​ഷ​ന്‍ (കെ​ഡി ഡി​വി​ഷ​ന്‍) എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സി.​ഡി. സാ​ബു, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​ര്‍​ഷ​ക​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​രി​ശോ​ധ​നാ സം​ഘം മ​ന്ത്രി​യു​ടെ നി​ര്‍​ദേശ​പ്ര​കാ​രം ഇന്നലെ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.