മാവേ​ലി​ക്ക​ര: സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ ന​ട​ത്തു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.
മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിന്‍റെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ത്ര വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടാ​ലും സ​മൂ​ഹം ഒ​ന്നി​ച്ചുത​ന്നെ മു​ന്നോ​ട്ടുപോ​ക​ണ​മെ​ന്ന ദൃ​ഢനി​ശ്ച​യ​ത്തോ​ടെ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​ന​ല്ല മ​റി​ച്ച് ഒ​ന്നി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യം.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ച്ച് നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ദൈ​വ നി​യോ​ഗം പോ​ലെ നി​ർ​വ​ഹി​ച്ചുവ​രു​ന്ന സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദിനാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ​യും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിന്‍റെയും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു. വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഭ​രി​ക്കു​ന്ന​വ​രെ ഭ​യ​പ്പെ​ട്ട് ജീ​വി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ അ​ഭി​പ്രാ​യം തു​റ​ന്നുപ​റ​യാ​നും എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ച്ച് നി​ർ​ത്താ​നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ ന​ട​ത്തു​ന്ന​ത് ആ​ർ​ജ​വ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.