നെയ്തല്‍ മരുതം ഇടനാഴി സംരക്ഷണ സെമിനാര്‍
1509674
Friday, January 31, 2025 2:38 AM IST
ആലപ്പുഴ: ആലപ്പുഴ പരിസ്ഥിതി സൗഹൃദമായി സംരക്ഷിക്കപ്പെടണമെന്ന് നെയ്തല്‍ മരുതം ഇടനാഴി സംരക്ഷണ സെമിനാറിൽ ആവശ്യമുയര്‍ന്നു. ഇടനാഴി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. കടലിനും കായലിനും ഇടയിലായി ഏകദേശം ഒരു ദീപു പോലെ നിലനില്‍ക്കുന്ന ആലപ്പുഴയുടെ കരഭൂമി സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് അഭിപ്രായമുയർന്നു.
ആലപ്പുഴയുടെ കരഭൂമിസംരക്ഷണത്തിനുള്ള നടപടികള്‍ ഇനി എത്രനാള്‍ നീളും എന്നത് ചോദ്യമായി അവശേഷിക്കുകയാണ്. ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള പദ്ധതികളുടെ വിശദീകരണവും നെയ്തല്‍ മരുതം ഇടനാഴി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനവും പി. പി. ചിത്തരഞ്ജന് എം എല്‍ എ നിര്‍വഹിച്ചു.
ടോം ജോസഫ് ചമ്പക്കുളം അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടന്‍, എം.എ. ഉത്തമക്കു റുപ്പ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖപ്രഭാഷണം നടത്തി. ജോര്‍ജ് ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജോസഫ് മാരാരിക്കുളം പുസ്തകം ഏറ്റുവാങ്ങി. പി.സി. തോമസ് മുഖ്യപ്രഭാഷണവും എ.എ. ഷുക്കൂര്‍ അഭിസംബോധനയും നടത്തി.