സംസ്ഥാന സബ്ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് കായംകുളത്ത് തുടക്കമായി
1509990
Friday, January 31, 2025 11:43 PM IST
കായംകുളം: ഇരുപത്തിമൂന്നാമത് സംസ്ഥാന സബ്ജൂണിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് കായംകുളത്ത് തുടക്കമായി. ഫെബ്രുവരി മൂന്നുവരെ കായംകുളം കൃഷ്ണപുരം ഗവ.ടെക്നിക്കൽ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ബേസ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അസീം നാസറിന്റെ അധ്യക്ഷതയിൽ കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഡോ. അൻസാരി, ആനന്ദ് ലാൽ, സിനിൽ സബാദ്, ടോം ജേക്കബ്, യു. ഷൈജു, അരിത ബാബു, ഡോ. ജോസ്, അബുജനത, നവാസ് ഇസ്മായിൽ, മാജിദ് ഹുസൈൻ, അമീൻ, ബിജു മാധവൻ, കൃഷ്ണ അനു, സജു മറിയം, പ്രേം നവാസ്, രാജേഷ്, ശ്യാം ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. എല്ലാ ജില്ലകളിൽനിന്നുമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ മത്സങ്ങൾ നടക്കുന്നത്. ഈ ചാപ്യൻഷിപ്പിലെ മികച്ച താരങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.