ചേ​ര്‍​ത്ത​ല: പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തെ ത​ക​ർ​ത്ത ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം താ​ങ്ങാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ആ​വ​തു​ണ്ടാ​കി​ല്ലെ​ന്ന് യു​ഡി​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കെ​പി​സി​സിയു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് റേ​ഷ​ൻ ക​ട​ക​ൾ​ക്ക് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണാസ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റണി, ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ കൃ​ഷ്ണ​കു​മാ​ർ, സി.​ഡി. ശ​ങ്ക​ർ, സി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ൻ, ബി.​ ഭാ​സി, ജി.​ വി​ശ്വം​ഭ​ര​ൻ​നാ​യ​ർ, എ​ൻ.​ മ​ധു​കു​മാ​ർ, അ​രു​ൺ സു​രേ​ന്ദ്ര​ൻ, എ​സ്.​ നി​ഷാ​ദ്, ബാ​ബു മു​ള്ള​ൻ​ചി​റ, എം.​എ. സാ​ജു, പ്ര​മീ​ളാ​ദേ​വി, വ​ർ​ഗീ​സ് ജോ​സ​ഫ്, കെ.​ജെ. അ​നി​ൽ​കു​മാ​ർ, എ​സ്. ​രാ​ജു, ടി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സ് ത​ണ്ണീ​ർ​മു​ക്കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂൾ​ക്ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള റേ​ഷ​ൻ ക​ട​യു​ടെ മു​ന്നി​ൽ സം​ഘ​ടി​പ്പ ധ​ര്‍​ണാ​സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍.​ ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടി.​ടി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി കു​ര്യാ​ക്കോ​സ്, എ.​ആ​ർ. പ്ര​സാ​ദ്, ത​ണ്ണീ​ർ​മു​ക്കം ശി​വ​ശ​ങ്ക​ര​ൻ, ജോ​ബി​ൻ ജോ​സ​ഫ്, എ​ൻ.​വി. ഷാ​ജി, സാ​ജ​ൻ ചെ​മ്പി​ത്ത​റ, ടി.​ഡി. ബാ​ബു, സി.​എം. റ​ഫീ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​പ​ണി പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കും

ആ​ല​പ്പു​ഴ: പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും റേ​ഷ​ന്‍ വി​ത​ര​ണം പ​രാ​തി​ര​ഹി​ത​മാ​ക്കാ​നും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന താ​ലൂ​ക്കു​ത​ല വി​ജി​ല​ന്‍​സ് സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. മാ​ര്‍​ച്ച് 31ന് ​മു​മ്പാ​യി ഇ-​കെ​വൈ​സി മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് വി​ഭാ​ഗം) പ്ര​തി​നി​ധി തോ​മ​സ് ചു​ള്ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​സ​മി​തി, ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.