ചേ​ർ​ത്ത​ല: ​​ചേർത്ത​ല മു​ട്ടം ബ​സാ​ർ-​വ​യ​ലാ​ർ എ​ട്ടു​പു​ര​യ്ക്ക​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് പ്രവൃത്തി​ക​ൾ​ക്കാ​യി പത്തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 10.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് സ്ഥ​ലം ആ​വ​ശ്യ​മു​ള്ള​ത്. 7.5 മീ​റ്റ​ർ ടാ​ർ റോ​ഡും മൂ​ന്നു മീ​റ്റ​റി​ൽ ന​ട​പ്പാ​ത, കാ​ണ, യൂ​ട്ടി​ലി​റ്റി ഡ​ക്ട് എ​ന്നി​വ​യു​മാ​ണ് പാ​ത​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​വു​ക.

ഈ ​പാ​ത​യു​ടെ ഭാ​ഗ​മാ​യി വ​യ​ലാ​ർ കു​റി​യ​മു​ട്ടം കാ​യ​ലി​നു കു​റു​കെ​യു​ള്ള പാ​ലം പു​ന​ർ​നി​ർ​മി​ക്കും. ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മാ​ണം. അ​ഞ്ചു മീ​റ്റ​ർ ഉ​യ​ര​വും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് 75 മീ​റ്റ​ർ, വ​യ​ലാ​ർ ഭാ​ഗ​ത്തേ​ക്ക് 80 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ സ​മീ​പ​ന​പാ​ത​ക​ൾ​ക്ക് 20 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടിവ​രും. പാ​ലം പ​ണി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം വേ​ഗ​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി റോ​ഡി​ന്‍റെ വീ​തി​യി​ൽ അ​തി​ർ​ത്തി തി​രി​ച്ച് ക​ല്ല് ഇ​ടു​ന്ന​ത് അ​ടു​ത്ത ആ​ഴ്ച ത​ന്നെ ആ​രം​ഭി​ക്കും. സ്ഥ​ല​മെ​ടു​പ്പി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി പി. ​പ്ര​സാ​ദിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല ക്യാ​മ്പ് ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ​ആ​ർ​എ​ഫ്ബി ​അ​ധി​കൃ​ത​രു​ടെ​യും റ​വ​ന്യു സ്ഥ​ല​മേ​റ്റെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു.

ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​നും മ​റ്റു നി​ർ​മി​തി​ക​ൾ​ക്കും ജീ​വ​നോ​പാ​ധി ന​ഷ്ട​മാ​കു​ന്ന ക​ട ഉ​ട​മ​ക​ൾ, അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി​ക​ൾ, സം​രം​ഭ​ക​ർ എ​ന്നി​വ​ർ​ക്കും മി​ക​ച്ച ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കും.
വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച പി​ന്തു​ണ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന​തി​നാ​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പാ​ത ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​

യോ​ഗ​ത്തി​ൽ വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ബാ​ന​ർ​ജി, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശോ​ഭാ ജോ​ഷി, എ.​എ​സ്. സാ​ബു, കൗ​ൺ​സി​ല​ർ ജോ​ഷി​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യു.​ജി. ഉ​ണ്ണി, ജ​യ​ലേ​ഖ, ക​വി​ത ഷാ​ജി, കെ​ആ​ർ​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ റി​ജോ തോ​മ​സ്, സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സു​ധീ​ഷ്, കി​ഫ്ബി എ​ല്‍​എ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ പി.​സി. അ​മ്പി​ളി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.