ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് പുരസ്കാരം നൽകി
1509672
Friday, January 31, 2025 2:38 AM IST
ആലപ്പുഴ: സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂര്‍ പെരുമ പുരസ്കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി സജി ചെറിയാന് സമ്മാനിച്ചു. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രധാന വേദിയില്‍ നടന്ന പരിപാടിയില്‍ സംഘാടകസമിതി ചെയര്മാന് കൂടിയായ മന്ത്രി സജി ചെറിയാന് അധ്യക്ഷനായി.
രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ്, ഫോക് ലോര്‍ അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത്, എം.എച്ച്. റഷീദ്, അഡ്വ. സുരേഷ് മത്തായി എന്നിവര്‍ പ്രസംഗിച്ചു. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ പി. കെ. ശ്രീകുമാര്‍, ഡോ. എം.എ. ഉമ്മന്‍, യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത, ജോര്‍ജ് തോമസ്, കവി കെ. രാജഗോപാല്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഹൃദ്രോഗ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാനെ യോഗത്തില്‍ അനുസ്മരിച്ചു.