ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​യ​ര്‍, വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍, പാ​ല​ക്കാ​ട് മ​ദ്യ ഉത്പാ​ദ​ന ശാ​ല ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​പ്പെ​ട​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ര്‍​ഒ​യും റേ​ഡി​യോ നെ​യ്ത​ല്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സേ​വ്യ​ര്‍ കു​ടി​യാം​ശേരി പ​റ​ഞ്ഞു. കു​ടി​വെ​ള്ളം പോ​ലും ല​ഭ്യ​മ​ല്ലാ​ത്തി​ട​ത്താ​ണു മ​ദ്യ​ശാ​ല വ​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക്ഷാ​മ​മ​നു​ഭ​വി​ക്കാ​ന്‍ ഈ ​പു​തി​യ തീ​രു​മാ​ന​മി​ട​യാ​ക്കും. മ​ദ്യ ഉ​ത്പാ​ദ​നം തു​ട​ങ്ങി​യാ​ല്‍ അ​തു ലാ​ഭ​ക​ര​മാ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും കൂ​ടു​ത​ൽ കു​ടി​യ​ന്മാ​രെ ഉ​ണ്ടാ​ക്കാ​ൻ അ​ത് ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ങ്കി​ലും നാ​ടു​മു​ഴു​വ​ന്‍ മ​ദ്യം ല​ഭ്യ​മാ​കു​ന്ന സ​മീ​പ​നം നാ​ടി​നാ​പ​ത്താ​വും. ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം എ​ന്നൊ​ക്കെ പ​റ​യു​ന്ന​തു ന​മ്മു​ടെ നാ​ട്ടി​ല്‍ ന​ട​ക്കി​ല്ല. ആ​ളു​ക​ള്‍ കു​ടി​ച്ചു കു​ടി​ച്ചു കു​ടും​ബം ത​ക​ര്‍​ക്കും. ഇ​പ്പോ​ള്‍​ത്ത​ന്നെ കൊ​ല​പാ​ത​ക​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും കൂ​ടി​യി​രി​ക്കു​ന്നു. ഇ​നി ഇ​വ​യെ​ല്ലാം കൂ​ടി​യാ​കു​മ്പ​ള്‍ എ​ന്താ​കും സ്ഥി​തി? പാ​ളി​പ്പ​ട​ക്ക​ത്തി​നു തി​രി കൊ​ളു​ത്തി​യി​ട്ടു പൊ​ട്ട​ല്ലേ പൊ​ട്ട​ല്ലേ എ​ന്നു പ​റ​ഞ്ഞി​ട്ട് എ​ന്തു കാ​ര്യ​മി​ല്ല. മ​ദ്യ പ​ദ്ധ​തി​ക​ളി​ല്‍​നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ഫാ.​ സേ​വ്യ​ര്‍ കു​ടി​യാം​ശേ​രി ആവ​ശ്യ​പ്പെ​ട്ടു.